Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NIA Raid Kashmir

വൈറ്റ് കോളർ ഭീകരത: കാഷ്മീരിൽ എൻഐഎ റെയ്ഡ്

ശ്രീ​​​​​ന​​​​​ഗ​​​​​ർ: ഡ​​​​​ൽ​​​​​ഹി ചെ​​​​​ങ്കോ​​​​​ട്ട ചാ​​​​​വേ​​​​​ർ സ്ഫോ​​​​​ട​​​​​ന​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ൽ പു​​​​​ൽ​​​​​വാ​​​​​മ, ഷോ​​​​​പി​​​​​യാ​​​​​ൻ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ൾ​​​​​പ്പെ​​​​​ടെ എ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ ദേ​​​​​ശീ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി ഇ​​​​​ന്ന​​​​​ലെ റെ​​​​​യ്ഡ് ന​​​​​ട​​​​​ത്തി.

ഷോ​​​​​പി​​​​​യാ​​​​​നി​​​​​ൽ മൗ​​​​​ല​​​​​വി ഇ​​​​​ർ​​​​​ഫാ​​​​​ൻ അ​​​​​ഹ​​​​​മ്മ​​​​​ദ് വാ​​​​​ഗെ​​​​​യു​​​​​ടെ വ​​​​​സ​​​​​തി​​​​​യി​​​​​ലും എ​​​​​ൻ​​​​​ഐ​​​​​എ റെ​​​​​യ്ഡ് ന​​​​​ട​​​​​ത്തി. രാ​​​​​ജ്യ​​​​​ത്തെ വെ​​​​​ള്ള​​​​​ക്കോ​​​​​ള​​​​​ർ ഭീ​​​​​ക​​​​​ര​​​​​ത​​​​​യു​​​​​ടെ മു​​​​​ഖ്യ ആ​​​​​സൂ​​​​​ത്ര​​​​​ക​​​​​രി​​​​​ൽ ഒ​​​​​രാ​​​​​ളാ​​​​​ണ് മൗ​​​​​ല​​​​​വി ഇ​​​​​ർ​​​​​ഫാ​​​​​ൻ അ​​​​​ഹ​​​​​മ്മ​​​​​ദ് വാ​​​​​ഗെ എ​​​​​ന്ന് ഡ​​​​​ൽ​​​​​ഹി സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം എ​​​​​ൻ​​​​​ഐ​​​​​എ​​​​​യ്ക്കു വി​​​​​വ​​​​​രം ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു.

ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​റി​​​​​ലാ​​​​​ണ് വാ​​​​​ഗെ​​​​​യെ എ​​​​​ൻ​​​​​ഐ​​​​​എ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത​​​​​ത്. പു​​​​​ൽ​​​​​വാ​​​​​മ​​​​​യി​​​​​ലെ കോ​​​​​യി​​​​​ൽ, ച​​​​​ന്ദ്ഗാം, മ​​​​​ലം​​​​​ഗ്പോ​​​​​റ, സം​​​​​ബൂ​​​​​റ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ വാ​​​​​ഗെ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധം പു​​​​​ല​​​​​ർ​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ വ​​​​​സ​​​​​തി​​​​​ക​​​​​ളി​​​​​ലും ഡ​​​​​ൽ​​​​​ഹി സ്ഫോ​​​​​ട​​​​​ന​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ സ​​​​​ഹ​​​​​ര​​​​​ൺ​​​​​പു​​​​​രി​​​​​ൽ​​​​​നി​​​​​ന്ന് എ​​​​​ൻ​​​​​ഐ​​​​​എ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത ഡോ. ​​​​​അ​​​​​ദീ​​​​​ൽ അ​​​​​ഹ​​​​​മ്മ​​​​​ദ് റാ​​​​​ത്ത​​​​​റി​​​​​ന്‍റെ വ​​​​​സ​​​​​തി​​​​​യി​​​​​ലും എ​​​​​ൻ​​​​​ഐ​​​​​എ ഇ​​​​​ന്ന​​​​​ലെ റെ​​​​​യ്ഡ് ന​​​​​ട​​​​​ത്തി.

Latest News

Corehub Up